വീട് തകർന്ന രണ്ട്​ കുടുംബത്തിന്​ താൽക്കാലിക അഭയമൊരുക്കി എം.പി

പള്ളുരുത്തി: കടൽക്കലിയിൽ വീട് തകർന്ന കണ്ണിപ്പുറത്ത് ആൻറണിക്കും മച്ചിങ്കൽ ആൻറണിക്കും താൽക്കാലിക വീടൊരുക്കി ഹൈബി ഈഡൻ എം.പി. ശ്രീസത്യസായി ഓർഫനേജ് ട്രസ്​റ്റാണ് എം.പിയുടെ നിർദേശത്തെ തുടർന്ന് പ്രതിമാസ വാടകകൊടുക്കാൻ തയാറായത്. മേയിൽ നാടിനെ നടുക്കിയ കടൽ ക്ഷോഭത്തിൽ ഇവരുടെ വീടുകൾ പൂർണമായും തകർന്നു. ചെല്ലാനം സൻെറ്​ മേരീസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ്​ ദുരിതത്തിലായ മറ്റു കുടുംബങ്ങളോടൊപ്പം ഇവരും താമസിച്ചിരുന്നത്. വെള്ളം ഇറങ്ങിയപ്പോൾ മറ്റുള്ളവർ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പ് ഒഴിഞ്ഞു. നവംബറിൽ സ്കൂൾ തുറക്കുന്നതിനാൽ ക്യാമ്പിൽനിന്ന്​ മാറി താമസിക്കുന്നതിനായാണ്​ ചെല്ലാനത്ത്​ വീടുകൾ സജ്ജമാക്കിയത്​. ഒരു വർഷത്തേക്കുള്ള വാടകയാണ് ട്രസ്​റ്റ്​ നൽകുന്നതെന്ന് എക്സി. ഡയറക്ടർ കെ.എൻ. അനന്തകുമാർ അറിയിച്ചു. പുനർഗേഹം പദ്ധതിയിൽ ഉൾപ്പെട്ടതിനാൽ ഇവർക്കുള്ള പുതിയ വീടി​ൻെറ ജോലികൾ ഉടൻ ആരംഭിക്കും. ചിത്രം - കടൽ ക്ഷോഭത്തിൽ വീട് തകർന്ന കണ്ണിപ്പുറത്ത് ആൻറണിക്ക് ഒരുക്കിയ വാടകവീട്​ ഹൈബി ഈഡൻ എം.പി സന്ദർശിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.