ആലുവ: കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച്.ഐ.എൽ അടച്ചുപൂട്ടുന്ന നടപടിയിൽ കോൺഗ്രസ് കളമശ്ശേരി നിയോജക മണ്ഡലം യോഗം പ്രതിഷേധിച്ചു. ഈ നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടു. വ്യവസായമന്ത്രി പി. രാജീവിൻെറ അനാസ്ഥയിൽ യോഗം പ്രതിഷേധിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൽ മുത്തലിബിന് സ്വീകരണം നൽകി. ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് വി.കെ. ഷാനവാസ് അധ്യക്ഷത വഹിച്ചു. സിൻറാ ജേക്കബ്, കെ.വി. പോൾ, ജോസഫ് ആൻറണി, ലിസി ജോർജ്, ബാബു മാത്യു, കെ.ആർ. നന്ദകുമാർ, നാസർ എടയാർ എന്നിവർ സംസാരിച്ചു. ക്യാപ്ഷൻea yas4 con കോൺഗ്രസ് കളമശ്ശേരി നിയോജക മണ്ഡലം യോഗത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ബി.എ. അബ്ദുൽ മുത്തലിബിനെ ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അഭിനന്ദിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.