വിദ്യാഭ്യാസ അവാര്‍ഡ് വിതരണം

എടവനക്കാട്: പഞ്ചായത്ത് വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും കലാകായിക രംഗങ്ങളില്‍ പ്രാഗല്​ഭ്യം നേടിയവരെ ആദരിക്കലും നടത്തി. ഹിദായത്ത്​ ഇസ്‌ലാം ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടന്ന അനുമോദന സമ്മേളനം ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ അസീന അബ്​ദുസ്സലാം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കൊച്ചുത്രേസ്യ നിഷി, ജില്ല പഞ്ചായത്ത്​ അംഗം കെ.ജി. ഡോണോ, ബ്ലോക്ക് പഞ്ചായത്ത്​ അംഗം പി.എന്‍. തങ്കരാജ്, പഞ്ചായത്ത്​ അംഗങ്ങളായ കെ.ജെ. ആല്‍ബി, ബിസ്‌നി പ്രതീഷ്‌കുമാര്‍, സ്‌കൂള്‍ മാനേജര്‍ ഡോ. വി.എം. അബ്​ദുല്ല, പ്രിന്‍സിപ്പൽ കെ.ഐ. ആബിദ, വൈസ് പ്രിന്‍സിപ്പൽ വി.കെ. നിസാര്‍, ഗവ.​ യു.പി സ്‌കൂള്‍ പ്രധാനാധ്യാപിക കെ.പി. സുശീല എന്നിവര്‍ സംസാരിച്ചു. award എടവനക്കാട് പഞ്ചായത്ത് വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും കലാകായിക രംഗങ്ങളില്‍ പ്രാഗല്​ഭ്യം നേടിയവരെ ആദരിക്കലും ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.