ഐക്യരാഷ്​ട്രസഭ ദിനം ആചരിച്ചു

എടവനക്കാട്: ഹിദായത്തുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബി​ൻെറ ആഭിമുഖ്യത്തിൽ ഐക്യരാഷ്​ട്രസഭ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓൺലൈനായി നടത്തിയ പരിപാടി വൈസ് പ്രിൻസിപ്പൽ വി.കെ. നിസാർ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ ഐക്യരാഷ്​ട്രസഭയുടെ വിവിധ ശാഖകളെ പരിചയപ്പെടുത്തുകയും അതി​ൻെറ പ്രാധാന്യത്തെ വ്യക്തമാക്കുകയും ചെയ്തു. വിദ്യാർഥികൾക്കായി ഐക്യരാഷ്​ട്രസഭ ലോഗോ, ചിത്രരചന മത്സരം നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സ്കൂൾ സാമൂഹിക ശാസ്ത്ര അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.