ആലുവ: പലിശയുടെ ദുരിതങ്ങൾ അനുഭവിക്കുന്ന സാധാരണക്കാരന് ആശ്വാസമാണ് സംഗമം സൊസൈറ്റിയെന്ന് അൻവർ സാദത്ത് എം.എൽ.എ അഭിപ്രായപ്പെട്ടു. വായ്പ വാങ്ങി പലിശക്കെണിയിലായ നിരവധിപേർ ജനപ്രതിനിധിയെന്ന നിലയിൽ സമീപിക്കുമ്പോൾ പലപ്പോഴും നിസ്സഹായാവസ്ഥയിലായിപ്പോകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഗമം മൾട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് സൊസൈറ്റി ആലുവ ബ്രാഞ്ചിൻെറ നവീകരിച്ച ഓഫിസും സ്ട്രോങ് റൂമും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലുവ ഹിറ കോംപ്ലക്സിൽ നടന്ന പരിപാടിയിൽ സംഗമം പ്രസിഡൻറ് ടി.കെ. ഹുസൈൻ അധ്യക്ഷത വഹിച്ചു. നിക്ഷേപ സമാഹരണത്തിൻെറ ഭാഗമായി ആദ്യനിക്ഷേപം എം.എം.എ ജമാലിൽനിന്ന് അലിയാർ ഖാസിമി സ്വീകരിച്ചു. സംഗമം മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷ്ഫാഖ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല സെക്രട്ടറി കെ.കെ. സലീം, ആലുവ മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ഇ.എം. നസീർ ബാബു, ആലുവ മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം അലിയാർ ഖാസിമി, കെ.കെ. അലി, എ.എം. അബ്ദുൽ ഖാദർ, എം.എം. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. ആലുവ അൻസാർ മസ്ജിദ് ഇമാം ടി.കെ. അബ്ദുൽ സലാം ഖുർആനിൽനിന്ന് അവതരിപ്പിച്ചു. ടി.ബി. ഹാഷിം സ്വാഗതവും എം.എ. മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു. ക്യാപ്ഷൻ ekg yas1 sangamam സംഗമം മൾട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് സൊസൈറ്റി ആലുവ ബ്രാഞ്ചിൻെറ നവീകരിച്ച ഓഫിസും സ്ട്രോങ് റൂമും അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.