മാർപാപ്പയെ ഔദ്യോഗികമായി ക്ഷണിക്കണം -കെ.ആർ.എൽ.സി.സി

കൊച്ചി: ലോകം മുഴുവൻ ആദരവോടെ ബഹുമാനിക്കുന്ന ഫ്രാൻസിസ് മാർപാപ്പയെ ഭാരതം സന്ദർശിക്കുന്നതിന് പ്രധാനമന്ത്രി ഔദ്യോഗികമായി ക്ഷണിക്കണമെന്ന് കെ.ആർ.എൽ.സി.സി ആവശ്യപ്പെട്ടു. ജി 20 ഉച്ചകോടിക്കായി റോമിലെത്തുന്ന പ്രധാനമന്ത്രി മാർപാപ്പയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇന്ത്യ സന്ദർശനത്തിനുള്ള ക്ഷണം നൽകണം. ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കുന്നതിനുള്ള ആഗ്രഹം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും കെ.ആർ.എൽ.സി.സി ചൂണ്ടിക്കാട്ടി. പി.സി. ചാക്കോക്ക് പിന്തുണയുമായി എൻ.സി.പി ജില്ല കമ്മിറ്റി കൊച്ചി: കെ.എം. കുഞ്ഞുമോൻ എൻ.സി.പിയിൽനിന്ന് രാജി​െവച്ചത് പാർട്ടിക്ക് ഒരു ക്ഷീണവും ഉണ്ടാക്കിയില്ലെന്ന് ജില്ല കമ്മിറ്റി. ആലുവ നിയോജക മണ്ഡലത്തിൽനിന്നോ ജില്ലയുടെ മറ്റ് ഭാഗങ്ങളിൽനിന്നോ ഒരാൾപോലും പാർട്ടിവിട്ട് പോയിട്ടില്ല. ജില്ലയിലെ പാർട്ടി ഒറ്റക്കെട്ടായി സംസ്ഥാന പ്രസിഡൻറ് പി.സി. ചാക്കോക്ക് പൂർണ പിന്തുണ അറിയിച്ചതായും വാർത്തക്കുറിപ്പിൽ ജില്ല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പി.സി. ചാക്കോയെ അപകീർത്തിപ്പെടുത്താനുള്ള ഏതൊരു നീക്കത്തെയും പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും ജില്ല പ്രസിഡൻറ് ടി.പി. അബ്​ദുൽ അസീസിൻെറ അധ്യക്ഷതയിൽ ചേർന്ന ജില്ല അവയ്​ലബിൾ നേതൃയോഗം തീരുമാനിച്ചു. പി.ജെ. കുഞ്ഞുമോൻ, മുരളി പുത്തൻവേലി, കെ.കെ. ജയപ്രകാശ്, ജനറൽ സെക്രട്ടറിമാരായ റെജി ഇല്ലിക്കപറമ്പിൽ, സി.എഫ്. ജോയ്, എം.എ. അബ്​ദുൽ ഖാദർ, ശിവരാജ് കോമ്പാറ, രാജു തെക്കൻ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.