വിഷരഹിത നാടനരി പുറത്തിറക്കി കർഷകകൂട്ടായ്മ

മൂവാറ്റുപുഴ: തരിശുകിടന്ന പാടശേഖരങ്ങളിൽ വിത്തെറിഞ്ഞ്​ വിളയിച്ച നെൽമണികൾകൊണ്ട് വിഷരഹിത നാടൻ അരി ബ്രാൻഡ്​ ചെയ്ത് വിപണിയിലിറക്കി ജനകീയ കർഷക കൂട്ടായ്മ. ഉപയോഗശൂന്യമായി കിടന്ന തൃക്ക പാടശേഖങ്ങൾ കൃഷിക്കനുയോജ്യമാക്കി വിത്തുവിതച്ച ജനകീയ കൂട്ടായ്മ ഒരുവർഷം കൊണ്ടാണ് തൃക്ക റൈസ് എന്ന പേരിൽ ബ്രാൻഡ്​ ചെയ്ത് അരി വിപണിയിലെത്തിച്ചത്. തൃക്ക റൈസി​ൻെറ ബ്രാൻഡിങ് ഉദ്ഘാടനം മുൻ എം.എൽ.എ ബാബു പോൾ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് അരി ഏറ്റുവാങ്ങി. പാടശേഖര സമിതി പ്രസിഡൻറ്​ എസ്. ശരത്ത് അധ്യക്ഷത വഹിച്ചു. കെ.എം. ദിലീപ്, ഉഷ ശശിധരൻ, കെ.വൈ. നിയാസ്, എം.എസ്. ദിനേശ് എന്നിവർ സംസാരിച്ചു. മൂവാറ്റുപുഴ നഗരഹൃദയ ഭാഗത്താണ് മുപ്പതേക്കറോളം വരുന്ന തൃക്ക പാടശേഖരം. രണ്ടര പതിറ്റാണ്ടുകാലം മാലിന്യവും കൈതക്കാടുകളും ചളിയും നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു പാടശേഖരം. മഴ കനത്താൽ സമീപത്തെ വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയായിരുന്നു. ഇതൊഴിവാക്കാനാണ് പാടശേഖരത്തിൽ കൃഷി ആരംഭിക്കാൻ നാട്ടുകാർ തീരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.