മൊബൈൽ ടവർ നിർമാണം തടഞ്ഞു

കാലടി: മറ്റൂരിൽ മൊബൈൽ ടവർ നിർമാണം പ്രദേശവാസികൾ തടഞ്ഞു. ശ്രീശങ്കര കോളജ് ജങ്​ഷനിൽ സ്വകാര്യ വ്യക്തിയുടെ ബിൽഡിങ്ങിലാണ് നിർമാണം തുടങ്ങിയത്. ഗ്രാമപഞ്ചായത്തി​ൻെറ അനുമതിയില്ലാതെയാണ് നിർമാണം നടത്തുന്നത് എന്നാരോപിച്ചാണ് ഗ്രാമപഞ്ചായത്ത് അംഗം സിജു കല്ലുങ്ങ, എം.ടി. വർഗീസ്, ബേബി കാക്കശ്ശേരി, കെ.ഡി. ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞത്. ചിത്രം-- മറ്റൂരിൽ മൊബൈൽ ടവർ നിർമാണം പ്രദേശവാസികൾ തടയുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.