കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണം -മുഹമ്മദ് ഷിയാസ്

കോതമംഗലം: ജനങ്ങളെ ബാധിക്കുന്ന ഏതുതരം ദുരന്തങ്ങള്‍ ഉണ്ടായാലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോഷകവിഭാഗം പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ടാകണമെന്ന് ഡി.സി.സി പ്രസിഡൻറ്​ മുഹമ്മദ് ഷിയാസ്. കോണ്‍ഗ്രസ് കോതമംഗലം-കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ വാര്‍ഷിക ജനറല്‍ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡൻറ്​ എം.എസ്. എല്‍ദോസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം കെ.പി. ബാബു, പി.പി. ഉതുപ്പാന്‍, എ.ജി. ജോര്‍ജ്, അഡ്വ. അബുമൈതീന്‍, കവളങ്ങാട് ബ്ലോക്ക് പ്രസിഡൻറ്​ എബി എബ്രഹാം, പി.കെ. ചന്ദ്രശേഖരന്‍ നായര്‍, എം.കെ. വേണു, റോയ് കെ. പോള്‍, പി.സി. ജോര്‍ജ്, പീറ്റര്‍ മാത്യു, പി.എസ്. നജീബ്, അഡ്വ. സിജു എബ്രഹാം, സി.ജെ. എല്‍ദോസ്, ബാബു ഏലിയാസ്, വി.വി. കുര്യന്‍, ഷൈജൻറ്​ ചാക്കോ, ജെസി സാജു, ജയിംസ് കോറമ്പേല്‍, പി.എ. പാദുഷ, ഷിബു കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു. കോണ്‍ഗ്രസ് യൂനിറ്റ് കമ്മിറ്റി രൂപവത്​കരണ ജില്ല കോഓഡിനേറ്റര്‍ പോള്‍ വര്‍ഗീസ്, നിയോജക മണ്ഡലം കോഓഡിനേറ്റര്‍ ഹാന്‍സി പോള്‍ എന്നിവര്‍ ക്ലാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.