റാന്നി-വലിയകാവ്-പൊന്തൻപുഴ റോഡ് തകർന്നു

റാന്നി: ശക്തമായ മഴയിൽ . വെള്ളക്കെട്ടും കുഴികളുംകൊണ്ട്​ നിറഞ്ഞ റോഡിൽ കാൽനടപോലും ദുസ്സഹമായി. ചെട്ടിമുക്ക് മുതൽ പൊന്തൻപുഴ വരെ എട്ട്​ കി.മീറ്ററാണ് ഏറെ തകർന്നത്. തെള്ളിയൂർ-വലിയകാവ് പൊന്തൻപുഴ എന്ന പേരിൽ ഇത്​ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കാൻ പദ്ധതി തയാറാക്കിയിരുന്നു. 12 മീറ്റർ വീതിയിൽ വികസിപ്പിക്കാൻ ലക്ഷ്യമിട്ട റോഡി​ൻെറ വിശദ രൂപരേഖപോലും ഇതുവരെ തയാറായില്ല. പുനലൂർ-മൂവാറ്റുപുഴ പാത വികസനത്തിന്​ ഗതാഗതം തിരിച്ചുവിട്ടതോടെയാണ് വലിയകാവ് ഭാഗം പൂർണമായി തകർന്നത്. ഉന്നത നിലവാരത്തിൽ ടാറിങ്​ നടത്താൻ​ ശബരിമല റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി എസ്​റ്റിമേറ്റ് തയാറാക്കി നൽകിയെങ്കിലും ഫലം ചെയ്തില്ല. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയിൽ ശബരിമല വികസന പദ്ധതിയിൽ വലിയകാവ് റോഡ് തഴയപ്പെടുകയായിരുന്നു. മഴകൂടി എത്തിയതോടെ ഇരുചക്ര വാഹനയാത്രയാണ് ഏറ്റവും ദുഷ്കരമായത്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന്​ ആവശ്യപ്പെട്ട് എം.എൽ.എ, പൊതുമരാമത്ത് മന്ത്രി എന്നിവർക്ക് ഗ്രാമപഞ്ചായത്ത്​ അംഗം പി.എസ്. സതീഷ് കുമാർ നിവേദനം നൽകി. Ptl rni 1road ഫോട്ടോ: മഴയിൽ തകർന്ന റാന്നി-വലിയകാവ് റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.