മെട്രോതൂണിൽ കാറിടിച്ച് യുവാവ് മരിച്ചു

കളമശ്ശേരി: ദേശീയപാതയിൽ മെട്രോ തൂണിൽ കാറിടിച്ച് യുവാവ് മരിച്ചു. കാർ ഓടിച്ചിരുന്ന മലപ്പുറം പത്തപ്പിരിയം എടവന കരിപ്പായി വീട്ടിൽ അബ്​ദുൽ അലിയുടെ മകൻ ഷാഹിദാണ്​ (24) മരിച്ചത്. പുലർച്ച മൂന്നരയോടെ ദേശീയപാതയിൽ എച്ച്.എം.ടി ജങ്​ഷനിലേക്ക് തിരിയുന്ന ഭാഗത്തെ മെട്രോ തൂണിലാണിടിച്ചത്​. കാക്കനാട് ഐ.ടി ജീവനക്കാരെ വീടുകളിൽ എത്തിച്ച് മടങ്ങുംവഴിയാണ് അപകടം. യാത്രക്കിടെ നിയന്ത്രണംവിട്ട് തൂണിൽ ഇടിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: ഖമറുന്നിസ. EKD SHAHID 24 KALA 1 ദേശീയപാത കളമശ്ശേരിയിൽ നിയന്ത്രണംവിട്ട് മെട്രോ തൂണിൽ ഇടിച്ച് തകർന്ന കാർ. അപകടത്തിൽ ഒരാൾ മരിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.