കഞ്ചാവ് പിടികൂടിയ സംഭവം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

‍പെരുമ്പാവൂർ: വാഴക്കുളം കുന്നുവഴിയിൽ കൊറിയറിൽ എത്തിയ കഞ്ചാവ് പിടികൂടിയ സംഭവം അന്വേഷിക്കുന്നതിന് പ്രത്യേക പൊലീസ്‌ സംഘത്തെ നിയോഗിച്ചു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കി‍ൻെറ നേതൃത്വത്തിലുള്ള ടീമാണ് അന്വേഷിക്കുന്നത്. 31 കിലോ കഞ്ചാവാണ് ആന്ധ്രയിൽനിന്ന് കൊറിയറിലൂടെ കഴിഞ്ഞ ദിവസം എത്തിയത്. വാങ്ങാൻ എത്തിയ രണ്ടു പേരെ പിടികൂടുകയായിരുന്നു. കൊറിയറിൽ രേഖപ്പെടുത്തിയിരുന്ന മേൽ വിലാസക്കാരനല്ല വാങ്ങാൻ വന്നതെന്ന് പൊലീസ് പറഞ്ഞു. മേൽവിലാസവും അതിൽ രേഖപ്പെടുത്തിയിട്ടുള്ള ഫോൺ നമ്പറും പരിശോധിച്ചു വരികയാണ്. കഞ്ചാവ് കേസിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികൾ സ്വീകരിക്കുമെന്നും, കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്നും എസ്.പി പറഞ്ഞു. ഒരുവർഷത്തിനുള്ളിൽ റൂറൽ ജില്ലയിൽ 200 കിലോയോളം കഞ്ചാവാണ് പൊലീസ് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.