മൂവാറ്റുപുഴ: പെരിങ്ങഴ ഇ.കെ. നയനാർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ ഹോമിയോ മരുന്നുകൾ വിതരണംചെയ്തു. സർക്കാർ സർവിസിൽനിന്നും ജില്ല മെഡിക്കൽ ഓഫിസറായി വിരമിച്ച ഹോമിയോ ഡോ. ശിവദാസ് സൗജന്യമായി നൽകിയ പ്രതിരോധ മരുന്നുകളാണ് അക്ഷരസേനയുടെ നേതൃത്വത്തിൽ ലൈബ്രറി പ്രവർത്തനപരിധിയിലെ മുഴുവൻ വീടുകളിലും എത്തിക്കുന്നത്. ഡോ. ശിവദാസ് ഇതിനകം നിരവധി ലൈബ്രറികൾക്ക് കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ഹോമിയോ മരുന്നുകൾ വിതരണം ചെയ്യുന്നതിനായി ഗ്രന്ഥശാലകൾക്ക് നൽകിയിരുന്നു. മരുന്നുകളുടെ വിതരണോദ്ഘാടനം ലൈബ്രറി കമ്മിറ്റി അംഗം വി.ഐ. സദാശിവൻ നവ്യ സുനിലിന് നൽകി നിർവഹിച്ചു. ലൈബ്രറി പ്രസിഡൻറ് ബിനു ബേബി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. അമ്മിണി, കമ്മിറ്റി അംഗങ്ങളായ ടി.എൻ. ഷാജി, ലൈേബ്രറിയൻ അമ്പിളി എന്നിവർ സംസാരിച്ചു. അക്ഷരസേന കോഓഡിനേറ്റർ വി.പി. ബേബി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.