ട്രാക്ടർ റാലിക്ക് ഐക്യദാർഢ്യവുമായി പ്രകടനം

കൊച്ചി: റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലിക്ക് ഐക്യദാർഢ്യം അറിയിച്ച് സർക്കാർ ജീവനക്കാരും അധ്യാപകരും എഫ്.എസ്.ഇ.ടി.ഒ ജില്ല കമ്മിറ്റി നേതൃത്വത്തിൽ പ്രകടനം നടത്തി. മേനക ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം കണയന്നൂർ താലൂക്ക് ഓഫിസ് വളപ്പിൽ സമാപിച്ചു. ജില്ല സെക്രട്ടറി കെ.എ. അൻവർ, എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടറി കെ.കെ. സുനിൽകുമാർ, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.വി. ബെന്നി, കെ.ജി.ഒ.എ ജില്ല പ്രസിഡൻറ് പി.ബി. ജഗദീഷ്, കെ.എം.സി.എസ്.യു സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം വി.സി. ഹർഷഹരൻ, എ.കെ.ജി.സി.ടി സംസ്ഥാന നിർവാഹക സമിതി അംഗം സന്തോഷ് ടി. വർഗീസ് എന്നിവർ സംസാരിച്ചു. എൻ.ജി.ഒ യൂനിയൻ ജില്ല ജോയൻറ് സെക്രട്ടറി കെ.എസ്. ഷാനിൽ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ER FSETO കർഷകരുടെ ട്രാക്ടർ റാലിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എഫ്.എസ്.ഇ.ടി.ഒ എറണാകുളത്ത് നടത്തിയ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.