കർഷകർക്കുനേരെ നടന്നത് കൈയൂക്ക് –പി.ഡി.പി

കൊച്ചി: ജനാധിപത്യത്തെയും രാജ്യതാൽപര്യത്തെയും അവഗണിക്കുന്ന അധർമ ഭരണാധികാരികളുടെ കൈയൂക്കാണ് റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് കർഷകർക്കുനേരേ നടന്നതെന്ന്​ പി.ഡി.പി കേന്ദ്ര കമ്മിറ്റി. സമവായത്തി​ൻെറയും ചർച്ചകളുടെയും സാധ്യത മുഴുവൻ ഇല്ലാതാക്കി തങ്ങളുടെ കടുംപിടിത്തം വിജയിക്കണമെന്ന തെറ്റായ തീരുമാനമാണ്​ കേന്ദ്രത്തി​േൻറത്. കർഷകരെ േദ്രാഹിക്കാനാണ് ഇനിയും നീക്കമെങ്കിൽ രാജ്യമെങ്ങുമുള്ള ജനാധിപത്യവിശ്വാസികളുടെ കനത്ത പ്രതിഷേധം നേരിടേണ്ടിവരുമെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.