കാക്കനാട്: തുതിയൂരിൽ വഴിയരികിലെ പാടത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെ ഫ്ലാറ്റിൽ നിന്നുള്ള മാലിന്യങ്ങൾ തള്ളിയവർക്കെതിരെ പൊലീസ് നടപടി. മാലിന്യങ്ങളെല്ലാം ഒറ്റരാത്രികൊണ്ട് വാരിമാറ്റണമെന്നാണ് പൊലീസിന്റെ കർശന നിർദേശം. നഗരസഭയിലെ 18ാം വാർഡിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള പാടത്തായിരുന്നു കഴിഞ്ഞ ദിവസം മാലിന്യങ്ങൾ തള്ളിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തൃക്കാക്കര പൊലീസിന് ലഭിച്ച പരാതിയെ തുടർന്നാണ് ഇടപെടൽ. മാലിന്യങ്ങൾക്കിടയിൽനിന്ന് ലഭിച്ച കൊറിയർ കവറുകൾ പരിശോധിച്ചതിൽനിന്ന് ചിറ്റേത്തുകരയിലുള്ള സീവുഡ് ഗാലക്സി ടവർ എന്ന ഫ്ലാറ്റ് സമുച്ചയത്തിൽ ഇന്നുള്ളവയാണ് ഇതെന്ന് വ്യക്തമായിരുന്നു. തുടർന്ന് മേൽവിലാസം എഴുതിയ ഇത്തരം കവറുകളുമായി പൊലീസിനും തൃക്കാക്കര നഗരസഭക്കും പരാതി ലഭിക്കുകയായിരുന്നു. പിന്നീട് പൊലീസ് ഫ്ലാറ്റ് അധികൃതരെ വിളിച്ചുവരുത്തി അടിയന്തരമായി മാലിന്യങ്ങൾ നീക്കം ചെയ്ത് പാടം പൂർവസ്ഥിതിയിലാക്കണമെന്ന് കർശന നിർദേശം നൽകി. മാലിന്യം നീക്കം ചെയ്യുന്നതിന് കരാർ എടുത്തിട്ടുള്ള ആളെ കൊണ്ട് തന്നെ വൃത്തിയാക്കിക്കണമെന്നാണ് നിർദേശം. ഇതിനായി ഉപയോഗിച്ച വാഹനം പിടിച്ചെടുക്കാമെന്നും പരാതിയിൽ ഉണ്ടായിരുന്നു. ഫോട്ടോ: കാക്കനാടിന് സമീപം തുതിയൂരിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള പാടത്ത് ഫ്ലാറ്റിൽ നിന്നുള്ള മാലിന്യങ്ങൾ തള്ളിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.