തുറമുഖ തൊഴിലാളികളെ ആദരിച്ചു.

മട്ടാഞ്ചേരി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് സംഘടിപ്പിച്ച ദേശഭക്തിഗാന മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സഥാനം കരസ്ഥമാക്കിയ വി. ഐലൻഡ്​ ക്ഷേമനിധി ബോർഡ് അംഗങ്ങളായ കൊച്ചി തുറമുഖ തൊഴിലാളി യൂനിയൻ തൊഴിലാളികൾക്ക് സ്വീകരണം നൽകി. അനുമോദന യോഗം അബ്ദുൽ കാദർ ജബ്ബാർ ഉദ്ഘാടനം ചെയ്തു. എം. തൽഹത്ത് അധ്യക്ഷത വഹിച്ചു. മുജീബ് റഹ്മാൻ, പി.എ. ബഷീർ, ടി.എം‌. ഫ്രാസ്, സുധീർ ഇബ്രാഹിം എന്നിവർ സംസാരിച്ചു. തൊഴിലാളികളെ പൊന്നാട അണിയിച്ച് മെമന്റോ നൽകി ആദരിച്ചു. ചിത്രം:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.