കളമശ്ശേരി: തകർന്ന മുട്ടാർക്കടവ് പാലത്തിന് പകരം നിർമിക്കാനുദ്ദേശിക്കുന്ന പുതിയ പാലം കളമശ്ശേരി നഗരസഭക്ക് ചെലവേറും. നാട്ടുകാരുടെ ദുരിതം മനസ്സിലാക്കി മന്ത്രി പി. രാജീവിന്‍റെ സാന്നിധ്യത്തിൽ ഇറിഗേഷൻ, കെ.എം.ആർ.എൽ ഉദ്യോഗസ്ഥർ പ്രദേശത്ത് നടത്തിയ പരിശോധനയിൽ പാലം പുതുക്കിപ്പണിയാനും നിലവിലെ പാലത്തിന്‍റെ രൂപത്തിൽ മാറ്റംവരുത്താനുമാണ് തീരുമാനം. നിലവിൽ ഏഴ് മീറ്റർ നീളത്തിൽ രണ്ടര മീറ്റർ വീതിയിലുള്ള പാലത്തിന് പകരം എട്ട് മീറ്റർ ഉയരത്തിൽ 16.5 മീറ്റർ വീതിയിൽ പാലം നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇങ്ങനെ വരുമ്പോൾ നിർമാണച്ചെലവ് ഉയരുകയും അപ്രോച്ച് റോഡിന്‍റെ ഉയരത്തിനനുസരിച്ച് സമീപത്ത് സർവിസ് റോഡ് വേണ്ടിവരുകയും ചെയ്യും. ഇതിനുള്ള ഭൂമിയും കണ്ടെത്തണം. കളമശ്ശേരി നഗരസഭക്കാണ് നിർമാണച്ചുമതല. ഇതിനുള്ള എസ്റ്റിമേറ്റ്, ലൊക്കേഷൻ മാപ്പ്, ഡ്രോയിങ്, ഫോം 3 എന്നിവ പരിശോധിച്ച ശേഷം എൻ.ഒ.സി നൽകാമെന്നാണ് ഇറിഗേഷൻ വകുപ്പ് അറിയിച്ചിരിക്കുന്നതെന്ന് വാർഡ് കൗൺസിലർ കെ.യു. സിയാദ് അറിയിച്ചു. വാട്ടർ മെട്രോയുടെ ഭാഗമായി പാലം പുതുക്കി നിർമിക്കാൻ കെ.എം.ആർ.എല്ലിൽനിന്ന് അനുമതി ലഭിച്ചിരുന്നില്ല. നാട്ടുകാരുടെ നിരന്തര ആവശ്യത്തെത്തുടർന്നാണ് പാലം പുതുക്കിപ്പണിയാൻ കളമശ്ശേരി നഗരസഭക്ക് അനുമതി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.