പച്ചക്കറി കൃഷി വിളവെടുപ്പ്

കാഞ്ഞൂര്‍: കാഞ്ഞൂര്‍ സര്‍വിസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ കര്‍ഷകനായ ടി.ബി. റോബര്‍ട്ടിന്റെ നേതൃത്വത്തില്‍ വിളയിറക്കിയിരുന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു. കാഞ്ഞൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് എം.ബി. ശശിധരന്‍ അധ്യക്ഷത വഹിച്ചു. പെരുമായന്‍ തോമസ്, ബിജു എന്നിവരുടെ ഉടമസ്ഥതയിലുള്ള മൂന്നര ഏക്കര്‍ പാട്ടത്തിനെടുത്താണ് കൃഷി ചെയ്തത്. പടവലം, പാവലം, വെള്ളരി, പീച്ചിങ്ങ, പച്ചമുളക് എന്നിവയാണ് കൃഷി ചെയ്തിരിക്കുന്നത്. പി.അശോകന്‍, എം.ജി. ഗോപിനാഥ്, പി.ബി. അലി, അമ്മിണി ജോസ്, പി.എ. പരീത്, നിജോ ജോയ്, എം.കെ. ലെനിന്‍, പി.വി. ഗോവിന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: കാഞ്ഞൂര്‍ സര്‍വിസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ വിളയിറക്കിയ പച്ചക്കറിയുടെ വിളവെടുപ്പ് കെ.ചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.