എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതി ആരംഭിച്ചു

പറവൂർ: നഗരസഭയുടെയും താലൂക്ക് വ്യവസായ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതിക്ക് തുടക്കം കുറിച്ചു. നഗരസഭതല വായ്പ സബ്‌സിഡി ലൈസൻസ് മേള നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ജെ. രാജു അധ്യക്ഷത വഹിച്ചു. നഗരസഭ പരിധിയിലെ തൊഴിൽ അന്വേഷകർക്കായാണ് പദ്ധതി സംഘടിപ്പിച്ചത്. വിവിധ ബാങ്ക് പ്രതിനിധികൾ, എംപ്ലോയ്​മെ​ന്റ് എക്സ്ചേഞ്ച് പ്രതിനിധികൾ എന്നിവർ അവരുടെ കീഴിലെ വിവിധ ധനസഹായ സ്കീമുകളെ കുറിച്ച് വിവരിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ബീന ശശിധരൻ, ശ്യാമള ഗോവിന്ദൻ, സജി നമ്പിയത്ത്, പ്രതിപക്ഷ നേതാവ് ടി.വി. നിധിൻ, റിസർവ് ബാങ്ക് ലിറ്ററസി മാനേജർ റാണി നിക്സൺ തുടങ്ങിയർ സംസാരിച്ചു. പടം EA PvR ente samrambam 5 എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതി നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.