ചവിട്ടുനാടക ഗാനോത്സവ പുരസ്കാരം വിതരണം ചെയ്തു

പറവൂർ: ചരിത്രകാരിയും ചവിട്ടുനാടക ഗ്രന്ഥകാരിയുമായ സബീന റാഫിയുടെ ജന്മശതാബ്ദിയോട്​ അനുബന്ധിച്ച് ഗോതുരുത്ത് ഗ്രാമീണ വായന സംഘടിപ്പിച്ച 'സബീന റാഫി 101 വർഷങ്ങൾ' പരിപാടിയുടെ ഭാഗമായി ചവിട്ടുനാടക ഗാനോത്സവ പുരസ്കാരവും കാഷ് അവാർഡും വിതരണംചെയ്തു. ജില്ല പഞ്ചായത്ത്​ അഗം യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്‍റ് എം.എക്സ്. മാത്യു അധ്യക്ഷതവഹിച്ചു. ഗോതുരുത്ത് പ്രവാസി അസോസിയേഷനിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ-കായിക പുരസ്കാരങ്ങൾ നൽകി. കെ.ജി. ജോർജ് ബാസ്റ്റിൻ, ടൈറ്റസ് ഗോതുരുത്ത്, ജോസഫ് നാനി, ജോയി കൈമാതുത്തി, സോന സെബാസ്റ്റ്യൻ, ഷീന ജോസഫ് എന്നിവർ സംസാരിച്ചു. ചിത്രം EA PvR chavit natak 1 ചവിട്ടുനാടക ഗാനോത്സവ പുരസ്കാര വിതരണ സമ്മേളനം ജില്ല പഞ്ചായത്ത്​ അംഗം യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.