ആലങ്ങാട്: ലഹരിമരുന്ന് മാഫിയ സംഘത്തിന്‍റെ ആക്രമണത്തിൽ നീറിക്കോട് ആറയിൽ റോഡിൽ കൊല്ലംപറമ്പിൽ വീട്ടിൽ വിമൽ (54) മരിച്ച സംഭവത്തിൽ ലഹരിമരുന്നു മാഫിയ സംഘത്തിലെ രണ്ട് പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. നീറിക്കോട് തേവാരപ്പിള്ളി വീട്ടിൽ നിധിൻ വിശ്വൻ (23), കെ.കെ. ജങ്ഷന് സമീപം പുളിക്കപ്പറമ്പിൽ തൗഫീക്ക് (23) എന്നിവർക്കെതിരെയാണ് ആലങ്ങാട് പൊലീസ് കേസെടുത്തത്. ഇരുവരും ഒളിവിലാണ്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് അക്രമം ഉണ്ടായത്. മകനെ കൈയേറ്റം ചെയ്യുന്നത് കണ്ട് തടയാൻ ചെന്നപ്പോഴാണ് വിമലിനെ പ്രതികൾ ചേർന്ന് മർദിച്ചത്. പരിക്കേറ്റ വിമൽ പിന്നീട് മരിക്കുകയായിരുന്നു. പ്രതികളിൽ വീട് ആക്രമിച്ച കേസിലെ പ്രതിയാണ്. നീറിക്കോട് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വിൽപന നടക്കുന്നതിന് പിന്നിൽ ഇവരാണെന്ന് നാട്ടുകാർ ആരോപിച്ചു. കൈപ്പെട്ടി ക്ഷേത്ര പരിസരം, താന്തോന്നിപ്പുഴ പരിസരം, കെ.കെ കവല എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ലഹരിമാഫിയ പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് സി.ഐ പറഞ്ഞു. രാത്രിയിലും പുലർച്ചയുമായാണ് ഈ സംഘം ലഹരിമരുന്നുകൾ എത്തിക്കുന്നതെന്നാണ് വിവരം. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ നാട്ടുകാർ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.