പെരുമ്പാവൂര്‍: ഓടക്കാലി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ദുരിതാശ്വാസ നിധിയുടെ ഉദ്ഘാടനം അശമന്നൂര്‍ ഗ്രാമപഞ്ചാത്ത് വൈസ് പ്രസിഡന്റ് ജോബി ഐസക് നിര്‍വഹിച്ചു. സ്ഥാപനങ്ങളില്‍ സംഘടന നല്‍കുന്ന പെട്ടികളില്‍ വ്യാപാരികള്‍ നിക്ഷേപിക്കുന്ന സംഖ്യ സമാഹരിച്ചാണ് സഹായവിതരണം നടത്തുക. അസോ. മുന്‍ പ്രസിഡന്റ് ബിനോയ് ചെമ്പകശ്ശേരി അധ്യക്ഷതവഹിച്ചു. അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ എന്‍.എം. സലീം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ഭാരവാഹികളായ എം.കെ. രാധാകൃഷ്ണന്‍, ജോസ് കുര്യാക്കോസ്, എം.എന്‍. രമണന്‍, അസോ. ജനറല്‍ സെക്രട്ടറി എം.എം. ഷൗക്കത്ത് അലി, ട്രഷറര്‍ പി.പി. വേണുഗോപാല്‍, സെക്രട്ടറി അനില്‍ വി.കുഞ്ഞ് തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 2 Jobi Isac ഓടക്കാലി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ദുരിതാശ്വാസ നിധിയുടെ ഉദ്ഘാടനം അശമന്നൂര്‍ ഗ്രാമപഞ്ചാത്ത് വൈസ് പ്രസിഡന്റ് ജോബി ഐസക് നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.