പല്ലാരിമംഗലം: 12ാം വാർഡിൽ അടിവാട് തെക്കേ കവല ഭാഗത്ത് നിർമിച്ച പൊതുകിണർ നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഒ.ഇ. അബ്ബാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നിസാമോൾ ഇസ്മയിൽ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.എം. അബ്ദുൽ കരീം, വാർഡ് മെംബർമാരായ അബൂബക്കർ മാങ്കുളം, കെ.എം. മൈതീൻ, എ.എ. രമണൻ, പഞ്ചായത്ത് സെക്രട്ടറി എം.എം. ഷംസുദ്ദീൻ, എം.എം. ബക്കർ, പി.കെ. മുഹമ്മദ്, ടി.പി.എ. ലത്തീഫ്, ബിജു വർഗീസ്, കെ.എ. യൂസഫ്, എൽദോസ് ലോമി, പി.എം. കബീർ തുടങ്ങിയവർ സംസാരിച്ചു. കെ.എ. മൈതീൻ കല്ലറക്കക്കുടിയിൽ പഞ്ചായത്തിന് വിട്ടുനൽകിയ രണ്ട് സെന്‍റിലുണ്ടായിരുന്ന കുളമാണ് പഞ്ചായത്ത് പദ്ധതിയിൽനിന്ന് 6.5 ലക്ഷം രൂപ ചെലവഴിച്ച് പൊതുകുടിവെള്ള കിണറാക്കി രൂപപ്പെടുത്തിയത്. സമീപത്തെ അമ്പതോളം വീടുകൾക്ക് ശുദ്ധജലം ലഭിക്കുന്ന തരത്തിൽ ജനകീയ കുടിവെള്ള പദ്ധതിയാക്കി ഇതിനെ മാറ്റുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.