സ്‌കൂട്ടര്‍ മോഷ്ടാവ് പിടിയിൽ

പെരുമ്പാവൂര്‍: സ്‌കൂട്ടറുകള്‍ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശി പിടിയിലായി. ചെന്നൈ തിരുവള്ളൂര്‍ ചിന്നകോളനി പെരുമാള്‍ കോവില്‍ സ്ട്രീറ്റില്‍ ശരവണനാണ് (23) പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്. ഇയാള്‍ പെരുമ്പാവൂരില്‍നിന്ന് രണ്ട് സ്‌കൂട്ടറാണ് മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ച എറണാകുളത്തുനിന്നാണ് പ്രത്യേക അന്വേഷണസംഘം യുവാവിനെ പിടികൂടിയത്. മോഷണക്കുറ്റത്തിന് ചെന്നൈയില്‍ ജയിലിലായിരുന്ന ഇയാള്‍ ഈ വര്‍ഷമാണ് പുറത്തിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്, എസ്.ഐമാരായ റിന്‍സ് എം. തോമസ്, ജോസി എം. ജോണ്‍സൺ, എ.എസ്.ഐ അബ്ദുൽ സത്താര്‍, എസ്.സി.പി.ഒ പി.എ. അബ്ദുൽ മനാഫ്, സി.പി.ഒമാരായ എം.ബി. സുബൈര്‍, ജീമോന്‍ കെ. പിള്ള എന്നിവരാണ് പ്രതിയെ പിടികൂടിയത്. em pbvr 3 Prethi Saravanan പ്രതി ശരവണന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.