പെരുമ്പാവൂർ: വെങ്ങോല സര്‍വിസ് സഹകരണ ബാങ്ക് ശാലേം ബ്രാഞ്ച് ഒന്നാം വാര്‍ഷികാഘോഷം മാര്‍ ബഹനാം സഹദ വലിയ പള്ളി വികാരി ഫാ. എബ്രഹാം ആലിയാട്ടുകുടി ഉദ്ഘാടനം ചെയ്തു. 'നിത്യനിധി' നിക്ഷേപപ്പെട്ടി വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അന്‍വര്‍ അലി നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ് അധ്യക്ഷത വഹിച്ചു. നിക്ഷേപ ഭദ്രത പദ്ധതി ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം പി.എം. നാസറും വിദ്യാഭ്യാസ അവാര്‍ഡ് ദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. ഹമീദും നിര്‍വഹിച്ചു. ശാലേം വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ജസ്റ്റിന്‍ ഫ്രാന്‍സിസ്, എം.കെ. ബാലന്‍, കെ.ഇ. കുഞ്ഞുമുഹമ്മദ്, പോള്‍ ഐസക്, ഒ.എം. സാജു, സിമി കുര്യന്‍, എന്‍.ആര്‍. വിജയന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. ബേസില്‍ കുര്യാക്കോസ് സ്വാഗതവും നൈബി കര്യന്‍ നന്ദിയും പറഞ്ഞു. em pbvr 1 Fr. Abraham Aliyattukudi വങ്ങോല സര്‍വിസ് സഹകരണ ബാങ്ക് ശാലേം ബ്രാഞ്ച് ഒന്നാം വാര്‍ഷികാഘോഷം മാര്‍ ബഹനാം സഹദ വലിയ പള്ളി വികാരി ഫാ. എബ്രഹാം ആലിയാട്ടുകുടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.