കൊച്ചി: വിശ്വാസ സംരക്ഷണ സംഗമത്തിൽ പാസാക്കിയ പ്രമേയവും നിവേദനവും സിനഡിന് കൈമാറി. സിനഡിനെ പ്രതിനിധാനം ചെയ്ത് കൂരിയ മെത്രാൻ സെബാസ്റ്റ്യൻ വാണിയപുരക്കൽ നേരിട്ട് വാങ്ങി. എറണാകുളം അതിരൂപതയിലെ വിശ്വാസികളുടെ നിലപാടിന് വിരുദ്ധമായി ഏതെങ്കിലും നിർദേശങ്ങളോ കൽപനയോ സിനഡോ, അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തോ പുറത്തിറക്കിയാൽ അത് അതിരൂപതയിലെ മുഴുവൻ പള്ളികളിലും പരസ്യമായി കത്തിക്കുമെന്ന് അൽമായ മുന്നേറ്റം മുന്നറിയിപ്പ് നൽകി. വിശ്വാസികളുടെ സംയുക്ത സമിതിക്ക് വേണ്ടി പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി.പി. ജെറാർദ്, ഷൈജു ആന്റണി, റിജു കാഞ്ഞൂക്കാരൻ, ജെമി അഗസ്റ്റിൻ, ജിജി പുതുശ്ശേരി, ബെന്നി ഫ്രാൻസിസ് എന്നിവരാണ് നിവേദനം നൽകിയത്. കഴിഞ്ഞ ദിവസം പ്രതിനിധികൾ നിവേദനം നൽകാൻ വന്നപ്പോൾ അത് കൈപ്പറ്റാൻ മെത്രാന്മാർ ആരും വരാതെ കൂരിയ വൈദികരെ പറഞ്ഞുവിട്ടു. ഇതേ തുടർന്ന് നിവേദനം നൽകാതെ മടങ്ങുകയായിരുന്നു. എറണാകുളം- അങ്കമാലി അതിരൂപത വിശ്വാസ സംരക്ഷണ മഹാസംഗമത്തിൽ എറണാകുളം അതിരൂപതയിലെ ഒരുലക്ഷത്തോളം വിശ്വാസികളുടെ പ്രതിനിധികളെ കേൾക്കാൻപോലും മനസ്സില്ലാത്തവർക്കുള്ള മറുപടി അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്ന് സംയുക്ത സമിതി അറിയിച്ചിരുന്നു. തുടർന്ന് തിങ്കളാഴ്ച വീണ്ടും വരുകയായിരുന്നു. എറണാകുളം- അങ്കമാലി അതിരൂപതയിൽ പൂർണ ജനാഭിമുഖ കുർബാന അനുവദിക്കുക, കാരണംപോലും പറയാതെ മാർ ആന്റണി കരിയിലിനെ പുറത്താക്കിയതിന്‍റെ കാരണം അറിയിക്കുക. എറണാകുളം അതിരൂപതയിൽ കർദിനാൾ ആലഞ്ചേരിയുടെ നേതൃത്വത്തിൽ നടന്ന ഭൂമി വിൽപനയിൽ അതിരൂപതക്ക് ഉണ്ടായ നഷ്ടം നികത്താൻ 2019ൽ വത്തിക്കാൻ മുന്നോട്ടുവെച്ച നിർദേശം ഉടൻ നടപ്പാക്കുക എന്നിവയാണ് നിവേദനത്തിലെ ആവശ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.