മരിച്ചയാളുടെ ബന്ധുക്കളെ തേടുന്നു

കാക്കനാട്: കളമശ്ശേരി മെഡിക്കൽ കോളജിൽ മരണപ്പെട്ടയാളുടെ ബന്ധുക്കളെ തേടുന്നു. ബാബു എന്ന ആളെ അറിയാവുന്നവരെയാണ് പൊലീസും അഗതിമന്ദിരമായ വാഴക്കാല സാന്ത്വനം ശരണാലയം അധികൃതരും അന്വേഷിക്കുന്നത്. ഏപ്രിൽ 16നായിരുന്നു 50 വയസ്സ്​ തോന്നിക്കുന്ന സംസാര ശേഷിയില്ലാത്തയാളെ ഇൻഫോപാർക്ക് പൊലീസ് തെരുവിൽനിന്ന് അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ശരണാലയത്തിൽ താമസിപ്പിക്കുകയായിരുന്നു. ആഗസ്റ്റ് ഒന്നിന് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചു. ഇദ്ദേഹത്തെ അറിയാവുന്നവർ പൊലീസുമായോ ശരണാലയം അധികൃതരുമായോ ബന്ധപ്പെടേണ്ടതാണ്. ഫോൺ: 9497913631, 0484 2415400, 9846066470.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.