കിഴക്കമ്പലം: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള എസ്.സി വനിത വികസന കേന്ദ്രത്തിന്റെ നവീകരിച്ച സ്വയംതൊഴില്‍ യൂനിറ്റ് ഉദ്ഘാടനം ചെയ്തു. 10 വര്‍ഷമായി പ്രവര്‍ത്തനമില്ലാതെ അടഞ്ഞുകിടന്നിരുന്ന യൂനിറ്റാണ് നവീകരിച്ച് വനിതകള്‍ക്ക് തൊഴിലുറപ്പുവരുത്തുന്ന രീതിയില്‍ എം.കെ.എസ്.പി എറണാകുളം ഈസ്റ്റ് ഫെഡറേഷന്റെയും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായി പ്രവര്‍ത്തനമാരംഭിച്ചത്. വെളിച്ചെണ്ണയും അരിപ്പൊടിയും മൂല്യവർധിത വസ്തുക്കളും ഉണ്ടാക്കുന്ന രണ്ട് യൂനിറ്റുകളില്‍ ഐശ്വര്യ എന്ന ബ്രാന്‍ഡിലാണ് പത്തോളം ഉൽപന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. അഡ്വ. പി.വി. ശ്രീനിജിന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അന്‍വര്‍ അലി അധ്യക്ഷത വഹിച്ചു. വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗോപാല്‍ ഡിയോ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കീം, ബ്ലോക്ക് മെംബര്‍മാരായ അസീസ് മൂലയില്‍, ഷീജ പുളിക്കല്‍, വാര്‍ഡ് മെംബര്‍ വിജയലക്ഷ്മി ടീച്ചര്‍, സലിം, വ്യവസായ ഓഫിസര്‍ ഷൈമ, വാഴക്കുളം റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് കെ.എസ്. അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. (em palli 1) വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ എസ്.സി വനിത വികസന കേന്ദ്രത്തിന്റെ നവീകരിച്ച സ്വയംതൊഴില്‍ യൂനിറ്റ് പി.വി. ശ്രീനിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.