സ്വീകരണവും കരിയര്‍ ഗൈഡന്‍സ് ക്ലാസും

പെരുമ്പാവൂര്‍: കുതിരപ്പറമ്പ് മുസ്​ലിം ജമാഅത്തിന്റെയും അലിഫ് നോളജ്​ ഹബിന്റെയും ആഭിമുഖ്യത്തില്‍ ഐ.എ.എസ്​ റാങ്ക്​ ജേതാവ്​ ആഷിക് അലിക്ക്​ സംഘടിപ്പിച്ചു. ജമാഅത്ത് ചീഫ് ഇമാം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ജനറല്‍ സെക്രട്ടറി കെ.കെ. ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍ അബ്ദുല്‍ കരീം ക്ലാസെടുത്തു. ജമാഅത്ത് കമ്മിറ്റി ചെയര്‍മാന്‍ ടി.പി. ഹൈദ്രോസ്, ആഷിക് അലിയെ പൊന്നാട അണിയിച്ചു. ഇബ്രാഹിം (ബാബു), ഹാഷിം, എം.എ. ഷഫീക്ക്, പി.എ. അജ്മല്‍, എം.എ. അന്‍സാര്‍, മുഹമ്മദ് സാലിം, വി.എം. ഷഫീക്, പി.ടി.എ പ്രസിഡന്റ് എം.കെ. റഹീം എന്നിവര്‍ സംസാരിച്ചു. പി.എ. ഹാഷിം സ്വാഗതവും ടി.എച്ച്. മുനീബ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.