പെരുമ്പാവൂർ: അറബിക് ഭാഷ പഠന പരിപോഷണ പ്രചാരണ ഭാഗമായി അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ ഗേൾസ് ഹയർ സെക്കൻഡറിയിൽ എ പ്ലസ് മീറ്റും ഇ.എം. അസീസ് മെമ്മോറിയൽ അവാർഡ് ദാനവും സംഘടിപ്പിച്ചു. ജില്ലയിൽ കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ അറബിക് ഒന്നാം ഭാഷയായി തെരഞ്ഞെടുത്ത് മുഴുവൻ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു. എ പ്ലസിൽ ഏറ്റവും മികവ് പുലര്‍ത്തിയ പെരുമ്പാവൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അവാര്‍ഡ് നല്‍കി. ഐ.എ.എസ് റാങ്ക് ജേതാവ് ആഷിക്ക് അലി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് എം.യു. ഇബ്രാഹിം അവാര്‍ഡ് ദാനം നിര്‍വഹിച്ചു. കെ.എ.ടി.എഫ് ജില്ല പ്രസിഡന്റ് എം.എം. നാസര്‍, സെക്രട്ടറി സി.എസ്. സിദ്ദീഖ്, എന്‍.എ. സലിം ഫാറൂഖി, ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, എം.കെ. അബൂബക്കര്‍ ഫാറൂഖി, അബ്ദുല്‍ ഗനി, പി.എ. കബീര്‍, വി.കെ. ഷെമീര്‍, സാലിം മേക്കാലടി, കെ.എം. സൈനബ, കെ.എ. ത്വാഹ, എം.എന്‍. സുനിത, വി.കെ. ലൈല, ഷാഹുല്‍ തണ്ടേക്കാട്, പി.എ. ഷിഹാബുദ്ദീന്‍, എന്‍.പി. അബ്ദുസ്സലാം, ടി.വി. പരീത്, പി.എം. സുബൈര്‍, ഫസീല അബ്ബാസ്, കെ.കെ. ഹുസൈന്‍, കെ.യു. അബ്ദു റഹീം തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 2 Ashik Ali അറബിക് ടീച്ചേഴ്സ് ഫെഡറേഷന്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂരില്‍ നടത്തിയ 'എ പ്ലസ് മീറ്റ്' ആഷിക്ക് അലി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.