മോദി സർക്കാർ രാജ്യത്തെ ബഹുസ്വരത നശിപ്പിക്കുന്നു -എം.എം. മണി

കോതമംഗലം: രാജ്യത്തെ ബഹുസ്വരത നശിപ്പിക്കാൻ നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുകയാണെന്ന് എം.എം. മണി എം.എൽ.എ. കർഷക സംഘം കോതമംഗലം ഏരിയ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക സംഘം ഏരിയ പ്രസിഡന്‍റ്​ കെ.കെ. ശിവൻ അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എസ്. സതീഷ്, ജില്ല സെക്രട്ടേറിയറ്റംഗം ആർ. അനിൽകുമാർ, ഏരിയ സെക്രട്ടറി കെ.എ. ജോയി, മിനി ഗോപി, സാബു വർഗീസ്, പി.പി. മൈതീൻ ഷാ, പൗലോസ് കെ. മാത്യു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.കെ. ശിവൻ (പ്രസി), സാബു വർഗീസ് (സെക്ര). EM KMGM 6 Mani കർഷക സംഘം കോതമംഗലം ഏരിയ സമാപന സമ്മേളനം എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.