സ്വതന്ത്ര നിലപാട് സ്വീകരിക്കും -പ്രമീള

മൂവാറ്റുപുഴ: ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ആഹ്ലാദമില്ലെന്ന് പ്രമീള ഗിരീഷ് കുമാര്‍. താന്‍ എന്തുകൊണ്ടാണ് ഇത്തരം നിലപാട് സ്വീകരിച്ചതെന്ന് ഏവര്‍ക്കും അറിയാം. ഇരുകക്ഷിയിലും ഉള്‍പ്പെടാതെ സ്വതന്ത്ര നിലപാട് സ്വീകരിക്കാനാണ് തീരുമാനം. തന്നെ പിന്തുണച്ച എല്‍.ഡി.എഫിനോട് നന്ദിയുണ്ട്. കോണ്‍ഗ്രസ് നേതൃത്വം തന്നോട് അനീതി കാട്ടി. ആക്രമണത്തിനിരയായിട്ടും നേതൃത്വം തിരിഞ്ഞുനോക്കിയില്ല. 15 ദിവസത്തോളം വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് ജീവന്‍ ഭയന്ന് ബന്ധുവീട്ടിലായിരുന്നു. 23 വര്‍ഷമായി പൊതുപ്രവര്‍ത്തന രംഗത്തുണ്ട്. മത്സരിച്ച മൂന്നു പ്രാവശ്യവും വിജയിച്ചു. ഇനിയും ജനപക്ഷത്തുണ്ടാകുമെന്നും പ്രമീള പറഞ്ഞു. add on file lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.