അഗ്രി ന്യൂട്രിഗാർഡൻ പദ്ധതിക്ക് തുടക്കം

പള്ളിക്കര: വീടുകളില്‍ ജൈവ കാര്‍ഷിക പോഷകോദ്യാനങ്ങളൊരുക്കുന്ന കുടുംബശ്രീയുടെ 'അഗ്രി ന്യൂട്രി ഗാര്‍ഡന്‍' പദ്ധതിക്ക് കുന്നത്തുനാട് പഞ്ചായത്ത് 12ാം വാര്‍ഡില്‍ തുടക്കമായി. പഞ്ചായത്തുതല ഉദ്ഘാടനം അഡ്വ. പി.വി. ശ്രീനിജിന്‍ എം.എൽ.എ നിര്‍വഹിച്ചു. വാര്‍ഡ് അംഗം നിസാര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ബ്ലോക്ക് കോഓഡിനേറ്റര്‍ സബിത പദ്ധതി വിശദീകരിച്ചു. കൃഷി ഓഫിസര്‍ സിദ്ധാര്‍ഥ്, എന്‍.വി. വാസു, എന്‍.എം. കരിം, സാജന്‍, എം.കെ. മുഹമ്മദാലി, കെ.എ. മുഹമ്മദ്, ഇ.കെ. അബ്ദുൽ ഖാദര്‍, ഇ.എം. നവാസ്, ഇ.എം. അഷ്റഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സി.ഡി.എസ് ചെയര്‍പേഴ്​സൻ റാബിയ സലീം സ്വാഗതവും അശ്വതി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.