കൊച്ചി: വികസന പ്രവർത്തനങ്ങളും സർക്കാർ നയങ്ങളും പൊതുജനങ്ങളെ ദുരിതത്തിലാക്കുന്നതാകരുതെന്ന് കെ.സി.ബി.സി ഐക്യ - ജാഗ്രത കമീഷൻ. കേരളത്തിലെ ഭൂരിഭാഗം കൃഷിക്കാരും മത്സ്യത്തൊഴിലാളികളും ഏറെ നാളുകളായി സമരമുഖത്താണെന്നും കേരള ജനസംഖ്യയുടെ ഭൂരിഭാഗവും ഉൾപ്പെടുന്ന തീരദേശ- കാർഷിക മേഖലകളിലെ ജനങ്ങളുടെ അതിജീവന പോരാട്ടങ്ങളോട് അനുകൂല സമീപനം സ്വീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയാറാകണമെന്നും കമീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പ്രസ്താവനയിൽ പറഞ്ഞു. ജനവിരുദ്ധ സമീപനങ്ങൾ മൂലം തീരപ്രദേശങ്ങളിൽനിന്നും സംരക്ഷിത വനമേഖലകളുടെ സമീപപ്രദേശങ്ങളിൽനിന്നും ജനത്തെ കുടിയിറക്കലിന് നിർബന്ധിതരാക്കാമെന്ന വ്യാമോഹം ഉദ്യോഗസ്ഥ തലങ്ങളിലും കേന്ദ്ര-സംസ്ഥാന സർക്കാർ തലങ്ങളിലും ഉണ്ടോ എന്ന് സംശയിക്കാൻ കാരണങ്ങൾ ഉണ്ട്. വർഷങ്ങളായുള്ള വാഗ്ദാനങ്ങൾ ഇനിയും നിറവേറ്റപ്പെടുകയോ പ്രശ്നപരിഹാരത്തിന് മാർഗങ്ങൾ തേടുകയോ ചെയ്തിട്ടില്ല എന്ന് മാത്രമല്ല ഓരോ വർഷം കഴിയുതോറും പ്രശ്നങ്ങൾ ഗുരുതരമാകുകയും ചെയ്യുന്നു. തുറമുഖ വികസനത്തിന്റെ പേരിലുള്ള അധിനിവേശ ശ്രമങ്ങൾ സാധാരണക്കാരുടെ ജീവനും സ്വത്തിനും ഒരു വിലയും കൽപ്പിക്കാത്ത വിധത്തിലുള്ളതാണ്. വിഴിഞ്ഞം തുറമുഖ നിർമാണത്തോടനുബന്ധിച്ച് തദ്ദേശീയരുടെ ആശങ്കങ്ങൾ പരിഗണിക്കാൻ പോലും സർക്കാർ തയാറായിട്ടില്ല എന്നത് ജനാധിപത്യത്തിന് തന്നെ അപമാനകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.