ഫ്ലാറ്റിലെ കൊലപാതകം: കൂടുതൽ പേരുടെ പങ്ക് സംശയിച്ച് പൊലീസ്

കൊച്ചി: കാക്കനാട് ഇടച്ചിറ ഫ്ലാറ്റ് കൊലപാതകത്തിൽ കൂടുതൽ പേരുടെ പങ്ക് സംശയിച്ച് പൊലീസ്. മലപ്പുറം വണ്ടൂർ അപ്പലപ്പടി സ്വദേശി സജീവ്​ കൃഷ്ണനെ (23) കൊല്ലപ്പെട്ട നിലയിൽ ഫ്ലാറ്റിൽ കണ്ട സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്​. മൃതദേഹം ഒളിപ്പിക്കാൻ ഒരാൾക്ക് ഒറ്റക്ക് കഴിയില്ലെന്ന വിലയിരുത്തലിലാണ് പൊലീസ്​. മൃതദേഹം കിടക്കയിൽ പൊതിഞ്ഞ് ഫ്ലാറ്റിലെ മാലിന്യക്കുഴലുകൾ കടന്നുപോകുന്ന ഡെക്ടിലാണ്​ ഒളിപ്പിച്ചത്​. താഴേക്ക് ഇറക്കിവിടാനുള്ള ശ്രമത്തിനിടെ ഡെക്ടിൽ കുരുങ്ങിക്കിടക്കുകയായിരുന്നു. മൃതദേഹം കിടക്കയില്‍ പൊതിഞ്ഞ് താഴേക്ക് പോകുന്ന രീതിയില്‍ കുത്തിനിര്‍ത്താൻ ഒരാള്‍ക്ക് ഒറ്റക്ക് കഴിയില്ല. ഇതിന് ഉത്തരം കിട്ടാന്‍ അര്‍ഷദിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. സംഭവശേഷം ഫ്ലാറ്റ് സന്ദര്‍ശിച്ച പൊലീസ് സംഘം, കൊലപാതകത്തിന് പിന്നില്‍ ലഹരി തര്‍ക്കം സംശയിക്കുന്നതായി പറഞ്ഞിരുന്നു. മൃതദേഹം ഒളിപ്പിക്കുന്നതില്‍ കൊലയാളിക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായി സംശയിക്കുന്നുവെന്ന് സിറ്റി പൊലീസ് കമീഷണര്‍ സി.എച്ച്. നാഗരാജു പ്രതികരിച്ചിട്ടുണ്ട്. മൃതദേഹം ഡെക്ടില്‍ തൂക്കിയിട്ട നിലയിലായിരുന്നു. ഇത് ഒരാള്‍ക്ക് ഒറ്റക്ക് ചെയ്യാന്‍ കഴിയുന്നതല്ല. വെള്ളിയാഴ്ചയോടെ ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്താനാകും. അർഷദും സജീവും തമ്മില്‍ ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്. ഇത് കൊലപാതകത്തിലേക്ക് നയിച്ചതായി സംശയിക്കുന്നുണ്ടെങ്കിലും ഇത് ഉറപ്പിക്കാൻ തെളിവുകൾ ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഫ്ലാറ്റില്‍ സി.സി.ടിവി ഉണ്ടായില്ല. അതിനാല്‍ ഫ്ലാറ്റില്‍ മറ്റാരെങ്കിലുമെത്തിയിരുന്നോ എന്നത് കണ്ടെത്താന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടിവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.