പെരുമ്പാവൂര്‍: കര്‍ഷകദിനത്തോടനുബന്ധിച്ച് റയോണ്‍പുരം സെന്റര്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ വല്ലം കൊച്ചങ്ങാടിയില്‍ കര്‍ഷക സംഗമവും ഫലവൃക്ഷതൈ വിതരണവും വെസ്റ്റ് ലോക്കല്‍ സെക്രട്ടറി വി.പി. ഖാദര്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് വൈസ് പ്രസിഡന്റ് അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. വില്ലേജ് പ്രസിഡന്റ് വി.പി. ബാബു മുഖ്യപ്രഭാഷണം നടത്തി. യൂനിറ്റ് വൈസ് പ്രസിഡന്റ് അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.എ. സിറാജ്, ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ്കുഞ്ഞ് എന്നിവര്‍ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി എന്‍.എ.എ. മജീദ് സ്വാഗതവും ട്രഷറര്‍ പി.ബി. കരീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.