കോതമംഗലം: നെൽകൃഷിയെ ലാഭനഷ്ടം നോക്കാതെ പരിപാലിക്കുന്ന കർഷകനെ ആദരിച്ചു. വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ഇഞ്ചൂർ 12ാം വാർഡിൽ രണ്ടേക്കറിൽ നെൽകൃഷി ഇറക്കിയിരിക്കുന്ന വേണുരാജൻ നായരെയാണ് ആദരിച്ചത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദീപ ഷാജു, ഷജി ബെസി എന്നിവർ ചേർന്ന് ആദരിച്ചു. മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എ. യൂസഫ്, പത്മിനി സുകുമാരൻ, കോഴിപ്പിള്ളി സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് കെ.ജി. കുര്യാക്കോസ്, ഭരണസമിതിയംഗം സി.എ. അലികുഞ്ഞ്, എ.ഡി.എസ് പ്രസിഡന്‍റ് മിനി രാജു എന്നിവർ സംസാരിച്ചു. EM KMGM 3 Nellu വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദീപ ഷാജു, ഷജി ബെസി എന്നിവർ ചേർന്ന് നെൽകർഷകനായ വേണുരാജൻ നായരെ ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.