മഹബ്ബത്തുറസൂല്‍: സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം

കോതമംഗലം: കേരള മുസ്​ലിം ജമാഅത്തിന് കീഴില്‍ മേഖല കേന്ദ്രീകരിച്ച് എട്ട് വര്‍ഷമായി നടന്നുവരുന്ന മഹബ്ബത്തുറസൂല്‍ പരിപാടിയുടെ സ്വാഗതസംഘ ഓഫിസ് കോതമംഗലത്ത് എസ്.എസ്.എഫ് അഖിലേന്ത്യ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. മഹബ്ബത്തുറസൂല്‍ കണ്‍വീനര്‍ സി.എം. മീരാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ബാവ ദാരിമി പ്രാര്‍ഥന നിര്‍വഹിച്ചു. മീരാന്‍ സഖാഫി, ബഷീര്‍ ഉലൂമി, അഷ്‌റഫ് പ്രവാസി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.