ത്രിമാന ചിത്രകലയുടെ മാന്ത്രികൻ ശിവദാസിന്​ അക്ഷരവീട്;​ സമർപ്പണം ഇന്ന്​

ആലപ്പുഴ: തീക്ഷ്​ണ സമരസ്മരണകൾ നിറഞ്ഞ പുന്നപ്രയുടെ മണ്ണിൽ പൂർത്തിയായ 'അക്ഷരവീട്​' വ്യാഴാഴ്ച​ കൈമാറും. മലയാളത്തിലെ മധുരമൂറുന്ന അക്ഷരങ്ങൾ കോർത്തിണക്കി 'മാ​ധ്യമം' ദിനപത്രവും സിനിമ അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ 'അ​മ്മ'​യും യൂനിമണി-എ​ൻ.​എം.​സി ഗ്രൂ​പ്പും ചേ​ർ​ന്ന്​ ന​ട​പ്പാക്കു​ന്ന പദ്ധതിയിൽ 'ച' അക്ഷരവീട്​ ത്രിമാന ചിത്രകലയുടെ മാന്ത്രികൻ ശിവദാസ്​ വാസുവിനാണ്​​ നൽകുന്നത്​. വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാൻ കഴിയുംവിധം എട്ട്​ തൂണുകളുടെ അടിത്തറയിൽ​​ അഞ്ചടി ഉയരത്തിൽ പുന്നപ്ര വടക്ക്​ പഞ്ചായത്തിലാണ്​ വീട്​ നിർമിച്ചത്​. പ്രമുഖ വാസ്തുശിൽപി ഡോ. ജി. ശങ്കറാണ്​ അക്ഷരവീട്​ രൂപകൽപന ചെയ്തത്​. ആലപ്പുഴയിൽ നിർമിച്ചുനൽകുന്ന രണ്ടാമത്തെ അക്ഷരവീടാണിത്​. ജീവൻതുടിക്കുന്ന ശിൽപ നിർമിതിയുടെ കലാകാരൻ സുരേഷ്​ തോട്ടപ്പള്ളിക്ക്​ 'ഛ' അക്ഷരവീട്​ നൽകിയതാണ്​ ആദ്യത്തേത്​. വ്യാഴാഴ്ച രാവിലെ 11.30ന്​ കപ്പക്കട പത്തിൽപാലത്തിന്​ സമീപത്തെ പറവൂർ തെക്ക്​ എൻ.എസ്​.എസ്​ കരയോഗം ഹാളിൽ ചേരുന്ന സമ്മേളനത്തിൽ കൃഷിമന്ത്രി പി. പ്രസാദ്​ സ്നേഹാദരവായി വീട്​ സമർപ്പിക്കും. എച്ച്​. സലാം എം.എൽ.എ​ മുഖ്യാതിഥിയാവും. മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്​, അമ്മ പ്രതിനിധിയും നടനുമായ ഇടവേള ബാബു, അമ്പലപ്പുഴ ബ്ലോക്ക്​ പഞ്ചായത്ത്​ പ്രസിഡന്‍റ്​​​ അഡ്വ. ഷീബ രാഗേഷ്​, പുന്നപ്ര നോർത്ത്​ പഞ്ചായത്ത്​ പ്രസിഡന്‍റ്​​​​ സജിത സതീശൻ, ജില്ല പഞ്ചായത്ത്​ അംഗം ഗീത ബാബു, ഗ്രാമപഞ്ചായത്ത്​ അംഗം കവിത, മാധ്യമം ജില്ല രക്ഷാധികാരി ഹക്കീം പാണാവള്ളി, റോട്ടറി ഡിസ്​ട്രിക്റ്റ്​​ ചെയർമാൻ റോജസ്​ ജോസ്​, ഹാബിറ്റാറ്റ്​ എൻജിനീയർ ബി. വിനോദ്​കുമാർ, പറവൂർ പബ്ലിക്​ ലൈബ്രറി ​പ്രസിഡന്‍റ്​ വി.കെ. വിശ്വനാഥൻ, പറവൂർ തെക്ക്​ എൻ.എസ്​.എസ്​ കരയോഗം പ്രസിഡന്‍റ്​ കെ. ഉണ്ണികൃഷ്ണൻ, മാധ്യമം റെസിഡന്‍റ്​ എഡിറ്റർ എം.കെ.എം. ജാഫർ തുടങ്ങിയവർ പ​ങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.