കേരള വി.സി നിയമനത്തിനുള്ള സെർച്​ കമ്മിറ്റി നിയമവിരുദ്ധമെന്ന്​ നിയമപരിഷ്​കാര കമീഷനംഗം

തിരുവനന്തപുരം: രണ്ട്​ അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി ഗവർണർ രൂപവത്​കരിച്ച കമ്മിറ്റി വി.സി നിയമനത്തിനുള്ള നിയമപ്രകാരമുള്ള സെർച്​ കം സെലക്ഷൻ കമ്മിറ്റിയല്ലെന്ന്​ സർക്കാർ നിയോഗിച്ച സർവകലാശാല നിയമപരിഷ്​കാര കമീഷൻ അംഗം അഡ്വ. പി.സി. ശശിധരൻ. കമീഷൻ റിപ്പോർട്ട്​ അവതരിപ്പിച്ച്​ സംസാരിക്കവേയാണ്​ വിമർശനം. മൂന്നംഗങ്ങളെ ഉൾപ്പെടുത്തി മാത്രമേ കമ്മിറ്റി രൂപവത്​കരിക്കാനാകൂ. നിശ്​ചിത അംഗങ്ങളെ ഉൾപ്പെടുത്തി രൂപവത്​കരിക്കുന്ന സമിതി മാത്രമേ നിയമപ്രകാരമുള്ള സെർച്​ കമ്മിറ്റിയാവൂ. സർക്കാർ ശിപാർശ ചെയ്യുന്നയാളെ ചാൻസലറുടെ പ്രതിനിധിയായി കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന കമീഷൻ നിർദേശം യു.ജി.സി റെഗുലേഷന്​ വിരുദ്ധമല്ലെന്നും വിവിധ സർവകലാശാലകളുടെ ഹൈകോടതിയിലെ സ്​റ്റാൻഡിങ്​ കോൺസൽ കൂടിയായ ശശിധരൻ പറഞ്ഞു. ​ ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.