പറവൂർ: ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിക്കുന്ന നവ സങ്കൽപ് പദയാത്രക്ക് പറവൂരിൽ ഉജ്ജ്വല സ്വീകരണം നൽകി. ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിൽനിന്ന് ആരംഭിച്ച യാത്രയെ പെരുമ്പടന്ന പാലത്തിന് സമീപത്തുനിന്നും സ്വീകരിച്ചു. വാദ്യമേളങ്ങളുടെയും കാവടി, തെയ്യം എന്നീ കലാരൂപങ്ങളുടെയും അകമ്പടിയോടെ നഗരം ചുറ്റി സമ്മേളന വേദിയായ മുനിസിപ്പൽ പാർക്കിൽ എത്തി. ആദ്യ ദിനത്തിലെ സമാപന സമ്മേളനം മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു സംഘാടക സമിതി ചെയർമാൻ എം.ജെ. രാജു അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, എ.ഐ.സി.സി അംഗം കെ.പി. ധനപാലൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ്, വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, കെ. ശിവശങ്കരൻ, ഡി.ഡി.സി സെക്രട്ടറിമാരായ എം.ടി. ജയൻ, കെ.എ. അഗസ്റ്റിൻ, വടക്കേക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ആർ. സൈജൻ, നഗരസഭാധ്യക്ഷ വി.എ. പ്രഭാവതി, പറവൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ രമേഷ് ഡി. കുറുപ്പ്, ഡി. രാജ്കുമാർ, മണ്ഡലം പ്രസിഡന്റ് അനു വട്ടത്തറ, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി.എസ്. രഞ്ജിത്ത്, മഹിള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ബീന ശശിധരൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.ആർ. ശ്രീരാജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.