സ്വാഗതസംഘം രൂപവത്കരിച്ചു

പറവൂർ: സി.പി.ഐ ജില്ല സമ്മേളനത്തിന്റെ കൊടിമര ജാഥ പറവൂരിൽ പാലിയം സമരഭൂമിയിൽനിന്ന്​ പുറപ്പെടും. ഇതി​​ന്‍റെ ഭാഗമായി . സി.പി.ഐ സംസ്ഥാന സമിതി അംഗം കമല സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.എം. ദിനകരൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ എം.ടി. നിക്സൺ, എസ്. ശ്രീകുമാരി, ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.ബി. അറുമുഖൻ, മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ, പി.എൻ. സന്തോഷ്, ഡിവിൻ കെ.ദിനകരൻ, എം.ആർ. ശോഭനൻ, എ.എം. ഇസ്മയിൽ എന്നിവർ സംസാരിച്ചു. 26ന് ഉച്ചക്ക് ഒന്നിന് ജാഥ കെ.എൻ. സുഗതൻ ഉദ്ഘാടനം ചെയ്യും. കെ.എം. ദിനകരൻ ക്യാപ്റ്റനായിരിക്കും സ്വാഗതസംഘം ചെയർമാനായി കെ.എം. ദിനകരനെയും കൺവീനറായി എ.എം. ഇസ്മയിലിനെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.