സമൂഹമാധ്യമങ്ങളിൽ കഞ്ചാവ് വലി പ്രോത്സാഹിപ്പിക്കുന്നയാൾ പിടിയിൽ

കൊച്ചി: സമൂഹമാധ്യമങ്ങളിൽ കഞ്ചാവ് വലിക്കുന്നത് പ്രോത്സാഹിപ്പിച്ച്​ പോസ്റ്റുകൾ ഇട്ട യുടൂബ്​ വ്ലോഗർ കഞ്ചാവുമായി പിടിയിൽ. ഫോർട്ട്​കൊച്ചി ബീച്ച് റോഡ്​ പുത്തൻപുരക്കൽ വീട്ടിൽ മട്ടാഞ്ചേരി മാർട്ടിൻ എന്ന ഫ്രാൻസിസ് നിവിൻ അഗസ്റ്റിനെയാണ്​ (43) മട്ടാഞ്ചേരി എക്സൈസ് സംഘം പിടികൂടിയത്. പരിശോധനയിൽ പ്രതിയുടെ അടിവസ്ത്രത്തിൽനിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. എട്ടുമാസം മുമ്പും കഞ്ചാവിന്‍റെ ഉപയോഗം പ്രചരിപ്പിച്ച് പോസ്റ്റുകൾ ഇട്ടിരുന്നു. അന്വേഷണ വേളയിൽ ഇയാൾ മുങ്ങുകയായിരുന്നു. ഇതിനിടെ വിദേശ വനിതയെ കൂടെക്കൂട്ടിയതായും പറയപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം പ്ലസ് ടു വിദ്യാർഥിനിയുമായി വിഡിയോ ചാറ്റിങ്ങിലാണ് കഞ്ചാവ് ഉപയോഗിക്കുന്ന രീതി കാണിച്ചുകൊടുത്തത്. ചാറ്റിൽ കഞ്ചാവ് കിട്ടുന്ന സ്ഥലങ്ങളും പറയുന്നുണ്ട്. ഒപ്പം പൊകയടിക്കാൻ കമ്പനി തരാമെന്നും തൃശൂർ സ്വദേശിനിയായ വിദ്യാർഥിനിയോട് പറയുന്നു. വിഡിയോ വലിയ തോതിൽ വൈറലാകുകയും ചെയ്തിരുന്നു. എക്സൈസ് ഇൻസ്പെക്ടർ വി.എസ്. പ്രദീപിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മാർട്ടിനെ പിടികൂടിയത്. ചിത്രം: EKG 1 ganja പ്രതി ഫ്രാൻസിസ് നിവിൻ അഗസ്റ്റിൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.