പറവൂർ: യുക്രെയ്നിൽനിന്നെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് തുടർപഠനത്തിന് സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാർഥികളും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിവേദനം നൽകി. യുക്രെയ്നിൽനിന്ന് കേന്ദ്രസർക്കാർ ഓപറേഷൻ ഗംഗ വഴി തിരിച്ചുകൊണ്ടുവന്ന മെഡിക്കൽ വിദ്യാർഥികളുടെ തുടർപഠനം നാലുമാസം കഴിഞ്ഞിട്ടും അനിശ്ചിതത്വത്തിൽ തുടരുകയാണ്. യുദ്ധം ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ ഇനി യുക്രെയ്നിൽ പോകാനോ അവിടുത്തെ യൂനിവേഴ്സിറ്റിയിൽ പഠിക്കാനോ സാധിക്കില്ല. നാഷനൽ മെഡിക്കൽ കമീഷന്റെ നിയമപ്രകാരം അനുമതിയില്ലാതെ മറ്റൊരു രാജ്യത്ത് മറ്റൊരു കോളജിൽ പോയി മെഡിക്കൽ വിദ്യാഭ്യാസം തുടരാനും സാധിക്കില്ല. അതിനുള്ള നിയമഭേദഗതികൾ ഇതുവരെ കൊണ്ടുവന്നിട്ടില്ല. സംസ്ഥാനത്ത് തിരിച്ചെത്തിയ 3600ഓളം വരുന്ന കുട്ടികളുടെ തുടർപഠനത്തിനുവേണ്ടി സംസ്ഥാന സർക്കാറും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കേന്ദ്ര സർക്കാറിന്റെയും നാഷനൽ മെഡിക്കൽ കമീഷന്റെയും അനുകൂല നിലപാടുകൾ ഇല്ലാത്തതിനാൽ കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. രക്ഷിതാക്കളായ പി.വി. ബിജു, സലാം, ജോസഫ്, സിദ്ധാർഥൻ, ഷാജു മാർട്ടിൻ എന്നിവർ ചേർന്നാണ് പ്രതിപക്ഷ നേതാവിന് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.