കൊങ്ങോർപ്പിള്ളി ഫാർമേഴ്സ് ബാങ്കിന്​ രണ്ടാം സ്ഥാനം

ആലങ്ങാട്: മികച്ച നിക്ഷേപ വായ്പ ഉപഭോക്തൃ സൗഹൃദ പ്രവർത്തനം, വായ്പാ കുടിശ്ശിക നിവാരണം, സഹകാരി സൗഹൃദ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തി കേരള ബാങ്ക് ഏർപ്പെടുത്തിയ ജില്ലതല അവാർഡിന് ജില്ലയിലെ 150 പ്രാഥമിക സഹകരണ സംഘങ്ങളിൽനിന്നും തെരഞ്ഞെടുത്തതിൽ കൊങ്ങോർപ്പിള്ളി ഫാർമേഴ്സ് ബാങ്ക് രണ്ടാം സ്ഥാനം നേടി. കാക്കനാട് കേരള ബാങ്കിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്‍റ്​ ഗോപി കോട്ടമുറിക്കലിൽനിന്നും മെമന്‍റോയും 25000 രൂപ കാഷ് അവാർഡും ബാങ്ക് പ്രസിഡന്‍റ്​ കെ.ജി. ഹരി, വൈസ് പ്രസിഡന്‍റ്​ വി.എ. ഷംസുദ്ദീൻ, മാനേജിങ്​ ഡയറക്ടർ ഇൻ - ചാർജ് കെ.ഡി. റാണി എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.