കോതമംഗലം: സി.ഐ.ടി.യു, കർഷക സംഘം, കർഷക തൊഴിലാളി യൂനിയൻ സംയുക്തമായി സാമൂഹിക് ജാഗരൺ പദയാത്ര നടത്തി. കോതമംഗലം വെസ്റ്റ് മണ്ഡലം ജാഥ കർഷക സംഘം ജില്ല ജോയന്‍റ് സെക്രട്ടറി ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പൗലോസ് കെ. മാത്യു അധ്യക്ഷത വഹിച്ചു. നഗരസഭ വികസന സ്ഥിരംസമിതി അധ്യക്ഷൻ കെ.എ. നൗഷാദ്, സി.ഐ.ടി.യു കോതമംഗലം ഏരിയ ജോയന്‍റ് സെക്രട്ടറി ജോഷി അറയ്ക്കൽ, കർഷക സംഘം വില്ലേജ് പ്രസിഡന്‍റ് കെ.എ. കുര്യാക്കോസ്, എം.യു. അഷറഫ്, സി.എസ്. ജോണി, സാബു തോമസ്, പി.എസ്. ബിജു, സജി മാടവന എന്നിവർ സംസാരിച്ചു. പദയാത്ര തങ്കളത്തുനിന്ന് ആരംഭിച്ച് മാതിരപ്പിള്ളി പള്ളിപ്പടിയിൽ സമാപിച്ചു. സമാപനം സമ്മേളനം സി.പി.എം ഏരിയ സെക്രട്ടറി കെ.എ. ജോയി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി സി.പി.എസ്. ബാലൻ അധ്യക്ഷത വഹിച്ചു. കോതമംഗലം: പിണ്ടിമനയിൽ നടന്ന കാൽനട പ്രചാരണ ജാഥ മാലിപ്പാറയിൽ കെ.എസ്.കെ.ടി.യു ഏരിയ ജോയന്‍റ് സെക്രട്ടറി വി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. വി.കെ. കുഞ്ഞ് അധ്യക്ഷത വഹിച്ചു. ചേലാട് എരപ്പുങ്കൽ കവലയിൽ ജാഥ സമാപിച്ചു. സമാപന സമ്മേളനം കേരള കർഷക സംഘം ഏരിയ പ്രസിഡന്റ് സാബു വർഗീസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു വില്ലേജ് പ്രസിഡന്റ് പി.കെ. ശശി അധ്യക്ഷത വഹിച്ചു. പി.എം. മുഹമ്മദാലി, ബിജു പി. നായർ, എസ്.എം. അലിയാർ, എം.വി. കുര്യാക്കോസ്, ടി.സി. മാത്യു, എസ്.കെ. ഇബ്രാഹിം, ജലജ പൗലോസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.