മൂവാറ്റുപുഴ: ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിക്കുന്ന നവസങ്കൽപ് പദയാത്രയുടെ മുന്നോടിയായി കോൺഗ്രസ് വാളകം മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ വിളംബര വാഹന റാലി നടത്തി. മണ്ഡലം പ്രസിഡന്റ് കെ.ഒ. ജോർജിന്റെ നേതൃത്വത്തിൽ നടന്ന വാഹന റാലി കടാതി പാലത്തിൽ കെ.പി.സി.സി സെക്രട്ടറി കെ.എം. സലിം ഫ്ലാഗ് ഓഫ് ചെയ്തു. പെരുവംമൂഴി ചുറ്റി വാളകം കവലയിൽ നടന്ന റാലിയുടെ സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ. ചെറിയാൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ വി.വി. ജോസ്, കെ.വി. ജോയി, സാബു പി. വാഴയിൽ, എബി പൊങ്ങണത്തിൽ, തോമസ് ഡിക്രൂസ്, കെ.പി. ജോയി, ബേസിൽ പൗലോസ്, ജോളിമോൻ, സി.വി. ജോയി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.