ആലുവ: ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂനിയൻ ദേശീയ വൈസ് പ്രസിഡന്റ് സുമിത് നമ്പ്യാരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂനിയന്റെ ആഭിമുഖ്യത്തിൽ പണിമുടക്കി. ഒഴിവുള്ള ക്ലർക്ക്, പ്യൂൺ, സ്വീപ്പർ തസ്തികകളിൽ നിയമനം നടത്തുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക, അന്യായമായ സർവിസ് ചാർജുകൾ പിൻവലിക്കുക, തൊഴിൽ നിയമങ്ങൾ പാലിക്കുക, കരാറുകൾ മാനിക്കുക, അന്യായമായ ശിക്ഷാനടപടികൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂനിയൻ പ്രക്ഷോഭത്തിലാണ്. ആലുവയിൽ നടന്ന പ്രതിഷേധ ധർണ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി അസ്‌ലഫ് പാറേക്കാടൻ, വി.പി. ജോർജ്, എ.ഐ.ബി.ഇ.എ ജോയന്‍റ് സെക്രട്ടറി കെ.എസ്. കൃഷ്ണ, എ.ഐ.ബി.ഇ.എ സംസ്ഥാന ജനറൽ സെക്രട്ടറി ബി. രാം പ്രകാശ്, ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂനിയൻ നേതാക്കളായ മാത്യു ജോർജ്, സുജിത് രാജു, പി.ആർ. സുജിത്, എ.കെ. വർഗീസ്, എഫ്.ബി.ഒ.എ ജനറൽ സെക്രട്ടറി പി.ആർ. ഷിമിത്, എഫ്.ബി.ആർ.എ ജനറൽ സെക്രട്ടറി സി.എം. ദേവസി, പി.ആർ. സുരേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.