പ്രതീകാത്മക പ്രതിഷേധവുമായി എം.എല്‍.എ 'റോഡോ മരണക്കിണറോ'

പെരുമ്പാവൂർ: നിയോജക മണ്ഡലത്തിലെ റോഡുകളുടെ തകര്‍ച്ചയില്‍ പ്രതിഷേധിച്ച് 'റോഡോ മരണക്കിണറോ' ചോദ്യമുയര്‍ത്തി പ്രതീകാത്മക പ്രതിഷേധവുമായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ സമരരംഗത്ത്. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ആലുവ-മൂന്നാര്‍ റോഡില്‍ ഓടക്കാലി കവലയിലാണ് വ്യത്യസ്ത സമരമുറ അരങ്ങേറിയത്. തൊട്ടിയും കയറുമായി റോഡിലെ കുഴിയില്‍നിന്ന്​ വെള്ളം കോരി എം.എല്‍.എ സമരം ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് കുറുപ്പംപടി സെക്ഷന്​ കീഴിലെ ആലുവ -മൂന്നാര്‍ റോഡില്‍ ഇരിങ്ങോള്‍ മുതല്‍ ഓടക്കാലി വരെ എട്ട് കിലോമീറ്റര്‍ ഭാഗം ബി.എം ആൻഡ്​ ബി.സി നിലവാരത്തില്‍ അറ്റകുറ്റപ്പണി നടത്താൻ കോതമംഗലം വി.കെ.ജെ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന സ്ഥാപനമാണ്​ കരാര്‍ എടുത്തത്​. കനത്ത മഴ തുടരുന്നതിനാല്‍ പ്രവൃത്തികള്‍ നടത്താൻ കാലതാമസം നേരിടുന്നതാണെന്ന വിവരമാണ് ബന്ധപ്പെട്ട വകുപ്പ് നല്‍കുന്നത്. കോണ്‍ഗ്രസ് അശമന്നൂര്‍ മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പക​ശ്ശേരി അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടന്‍, ഒ. ദേവസി, ഡി.സി.സി ജനറല്‍ സെക്രട്ടറി വി.എം. ഹംസ, ബ്ലോക്ക് പ്രസിഡന്റുമാരായ കെ.പി. വര്‍ഗീസ്, ഷാജി സലിം, മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചന്‍, ജില്ല പഞ്ചായത്തംഗം ഷൈമി വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ എന്‍.എം. സലിം, ലതാഞ്ജലി മുരുകന്‍, പഞ്ചായത്ത് അംഗങ്ങളായ രഘുകുമാര്‍, അഡ്വ. ചിത്ര ചന്ദ്രന്‍, നേതാക്കളായ തോമസ് പുല്ലന്‍, വി.പി. സലിം, പി.എസ്. രാജന്‍, അഗ്രോസ് പുല്ലന്‍, ബിനോയ് അരീക്കല്‍, സഫീര്‍ മുഹമ്മദ്, അരുണ്‍ ചാക്കപ്പന്‍, ടി.ജി. സുനില്‍കുമാര്‍, ജെഫര്‍ റോഡിഗ്രസ്, മുബാസ് ഓടക്കാലി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.